ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇതുവരെ ചെയ്യാത്ത വേഷത്തില്‍ ലാല്‍ അഭിനയിക്കുന്നത്. സച്ചി സേതു ടീമിലെ സച്ചിയാണ് ചിത്രത്തിന്റെ രചന. മികച്ചൊരു സസ്‌പെന്‍സിന്റെ അകമ്പടിയുള്ള റൊമാന്റിക് കോമഡിയായിരിക്കും ചിത്രമെന്ന് സച്ചി പറയുന്നു.
ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പഴയകാല കാമുകി ചാനലിന്റെ വീഡിയോ എഡിറ്ററായി എത്തുന്നതോടെ സിനിമയുടെ കഥ മാറുന്നു. പല വിഷയങ്ങളിലും ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത പതിവാണെങ്കിലും ചാനലിനെ സംബന്ധിച്ച് ഒരു വിവാദ വിഷയം വരുമ്പോള്‍ ഭിന്നതകള്‍ മറന്ന് ഇരുവരും ഒന്നിക്കുന്നു. ഏറെ വിവാദമായ ഒരു സാമൂഹിക പ്രശ്‌നത്തെ ആധാരമാക്കി ഒരു വീഡിയോ ചിത്രീകരിക്കേണ്ടിവരുന്നതോടെയാണ് കഥാഗതിയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക.
No comments:
Post a Comment