Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Monday, October 10, 2011

പനി ആയതുകൊണ്ട് മോഹന്‍ലാല്‍ വീട്ടില്‍ വിശ്രമം

മോഹന്‍ലാലിന് കടുത്ത വൈറല്‍ പനി ബാധിച്ചിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പനി കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇനി ഒരാഴ്ചത്തെ വിശ്രമം കൂടി ആവശ്യമാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാധാരണ വൈറല്‍ പനി മാത്രമാണെന്ന് ഡോക്ടര്‍മാര്‍ നിഗമനത്തില്‍ എത്തിയിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമ നവംബര്‍ നാലിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണെന്ന് മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. അതിനായി കഠിന പ്രയത്നം നടത്തി വരവേയാണ് മോഹന്‍ലാലിനെ പനി പിടികൂടിയത്. ഇതോടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ആകെ തെറ്റി. വളരെ കുറച്ചു സീനുകളുടെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ഈയാഴ്ച പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം എന്നായിരുന്നു പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നത്. എന്തായാലും പനി കാരണം ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുകയാണ്. ഈ മാസം 14, 15 തീയതികളില്‍ ഷൂട്ടിംഗ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ക്ഷീണാവസ്ഥയില്‍ രണ്ടു ദിവസത്തെ ഷൂട്ടിംഗ് എന്നത് ചിലപ്പോള്‍ കൂടുതല്‍ ദിവസമെടുത്തേക്കാമെന്നും സൂചനയുണ്ട്. എന്തായാലും റിലീസ് ഡേറ്റ് മാറ്റില്ലെന്ന നിലപാടിലാണ് പ്രിയനും മോഹന്‍ലാലും. കാരണം അറബിയും ഒട്ടകവും റിലീസാകാന്‍ വൈകിയാല്‍ അത് ലാലിന്‍റെ ക്രിസ്മസ് ചിത്രമായ കാസനോവയെ ബാധിക്കും. മോഹന്‍ലാലിനെ കൂടാതെ മുകേഷ്, ഭാവന, ലക്ഷ്മി റായ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അറബിയും ഒട്ടകവും എന്ന പേര് മാറ്റി ‘ഒരു മരുഭൂമിക്കഥ’ എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനും ആലോചനയുണ്ട്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .