ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മോഹന്‍ലാല്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബുര്‍ജ് ഖലീഫയുടെ ഇരുപത്തൊമ്പതാം നിലയിലാണ് ലാല്‍ ഫ്ലാറ്റ് വാങ്ങിയത്. പത്തുകോടി രൂപയോളം വിലയുള്ള ഫ്ലാറ്റാണ് ലാല്‍ സ്വന്തമാക്കിയതെന്നാണ് സൂചന.നിലകളുള്ള ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെന്നത് മോഹന്‍ലാലിന്‍റെ സ്വപ്നമായിരുന്നു. പ്രിയദര്‍ശന്‍റെ ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ദുബായില്‍ ഏറെനാളായി താമസിച്ചുവരികയാണ് മോഹന്‍ലാല്‍. ഇതിനിടയിലാണ് ഈ ഫ്ലാറ്റ് സ്വന്തമാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതും. മാത്രമല്ല, മോഹലാലിന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘കാസനോവ’യുടെ ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബുര്‍ജ് ഖലീഫയില്‍ നടത്തുകയും ചെയ്തിരുന്നു. ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് കാസനോവ.
ദുബായില്‍ വന്‍ ബിസിനസ് സാമ്രാജ്യമുള്ള മോഹന്‍ലാല്‍ മാസത്തിലൊരിക്കലെങ്കിലും അവിടം സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ ദുബായില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സും മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു.
ദുബായില്‍ വന്‍ ബിസിനസ് സാമ്രാജ്യമുള്ള മോഹന്‍ലാല്‍ മാസത്തിലൊരിക്കലെങ്കിലും അവിടം സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ ദുബായില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സും മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു.
No comments:
Post a Comment