പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ചെന്നൈ കാട്ടുപാക്കത്തെ വസതിയില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
1970 -കളില്‍ ദേവരാജന്‍ മാസ്റ്ററുടെ അസിസ്ടന്റ്റ് ആയാണ് മലയാള സംഗീതത്തിലേക്ക് ശ്രീ ജോണ്‍സണ്‍ മാസ്റ്റര്‍ വന്നത് .ഭരതന്റ ആരവം എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീത സംവിധയകകായാണ് അദ്ധേഹം മലയാള സിനിമയില്‍ തുടക്കമിട്ടത് .
പൊന്തന്‍ മട (1994) ,സുകൃതം (1995) എന്നി ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതത്തിനുള്ള നാഷണല്‍ ഫിലിം അവാര്‍ഡും , ഓര്‍മ്മക്കായി (1982), വടക്കുനോക്കിയന്ത്രം , മഴവില്‍കാവടി (1989) അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നി ചിത്രങ്ങളില്‍ സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡും , സദയം (1992) and സല്ലാപം (1996) എന്നി ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡും അദ്ധ്യേഹത്തെ തേടിയെത്തി .www.manthrikam.com
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , വടക്കുനോക്കിയന്ത്രം , പെരുംതച്ചന്‍ , അമരം ,മണിചിത്രതാഴ് , ഞാന്‍ ഗന്ധര്‍വന്‍ , പൊന്തന്‍ മട, ഭൂതകണ്ണാടി എന്നി ഹിറ്റുകള്‍ ശ്രീ ജോണ്‍സന്‍ മാസ്റ്ററില്‍ നിന്ന് ഉണ്ടായി . മോഹന്‍ലാല്‍ അഭിനയിച്ച സിബിമലയില്‍ ലോഹിതദാസ് ടീമിന്റെ കിരീടം എന്ന ചിത്രത്തില്‍ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ........എന്ന ഗാനത്തിലൂടെ ശ്രീ എം .ജി .ശ്രീകുമാറിന് 1989 -ല്‍ കേരള സംസ്ഥാന ഫിലിം അവാര്‍ഡു അദ്ധ്യേഹത്തിലൂടെ നേടിക്കൊടുത്തു .
No comments:
Post a Comment