‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്‍റെ പേര്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. സെവന്‍ ആര്‍ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് പി മാധവന്‍ നായര്‍. മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ‘ഒട്ടകം’ എന്നാണ് പേര്. പി മാധവന്‍ നായര്‍ക്ക് സ്ഥിരം പാരയായി മാറുന്ന ഒരു കഥാപാത്രമാണത്രെ ഒട്ടകം. മോഹന്‍ലാലും മുകേഷുമൊത്തുള്ള മികച്ച കോമഡി രംഗങ്ങള്‍ ന്യായമായും പ്രതീക്ഷിക്കാം. രചനയും സംവിധാനവും പ്രിയദര്‍ശന്‍. മാത്രമല്ല, നിര്‍മ്മാണ പങ്കാളികൂടിയാണ് അദ്ദേഹം. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

No comments:
Post a Comment