Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Thursday, June 23, 2011

രാജാവിന്‍റെ മകന്‍ റീമേക്ക് രൂപത്തില്‍ - ആ പഴയ ചരിത്രം വീണ്ടും ആവര്‍ത്തിക്കാന്‍


       കാല്‍ നൂറ്റാണ്ടിനു ശേഷം വിന്‍‌സന്‍റ്‌ ഗോമസ് വീണ്ടും എത്തുകയാണ് .രാജാവിന്‍റെ മകന്‍ റീമേക്ക് രൂപത്തില്‍ , ഇത്തവണ വിന്‍‌സന്‍റ്‌ ഗോമസ് എത്തുന്നത് അധോലോകങ്ങളുടെ രാജാവായല്ല .

                 1986ല്‍ റിലീസായ മെഗാഹിറ്റ് ആയ ഈ ചിത്രം വീണ്ടും എത്തുന്നത് ആ പഴയ ചരിത്രം വീണ്ടും ആവര്‍ത്തിക്കാനാണ് . മലയാള സിനിമ ലോകം മോഹന്‍ലാലിനെ കൈപിടിച്ച് ഉയര്‍ത്തി താരസിംഹാസനം നല്‍കിയത് ഈ ചിത്രത്തോടെയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് ചരിത്രമായി മാറിയ ആ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
                                                
                 “രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍- ഈ ഡയലോഗ് ആരും മറക്കാന്‍ ഇടയില്ലല്ലോ . അന്നത്തെ കാലത്ത് മലയാള സിനിമ ലോകത്ത് കിടിലന്‍ കൊള്ളിച്ച രാജാവിന്‍റെ മകന്‍ വീണ്ടും വരുമ്പോള്‍ സംവിധായാകാന്‍ തമ്പി കണ്ണന്താനം മുന്നോട്ടു നോക്കുന്നത് ആ പഴയ റക്കോടുകള്‍ വീണ്ടും ആവര്‍ത്തിക്കാനും കൂടിയാണ് .

            തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും ചേര്‍ന്ന് തിരക്കഥയുടെ ഫൈനല്‍ ടച്ചപ് നടത്തി കഴിഞ്ഞു എന്നാണ് അറിയുന്നത് . ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

              മോഹന്‍ലാലിനു തകര്‍ത്തു അഭിനയിക്കാനുള്ള പല മുഹൂര്‍ത്തങ്ങളും ഡയലോഗുകളും ഈ സിനിമയില്‍ കൂട്ടിചേര്‍തിട്ടുണ്ട് എന്നാണ് അറിയുന്നത് . സുരേഷ് ഗോപിക്കും ആദ്യതെത് പോലെ തന്നെ ഒരു നല്ല കഥപാത്രം ഇതില്‍ ഉണ്ടെന്നാണ് തമ്പി കണ്ണന്തനം പറയുന്നത് .

                രാജാവിന്‍റെ മകനില്‍ വിന്‍‌സന്‍റ്‌ ഗോമസ് മരിക്കുന്നുടെങ്ങിലും റീമേക്കില്‍ അത് സസ്പെന്‍സ് ആണെന്നാണ് പറയുന്നത് . ഇതോടെ മോഹന്‍ലാല്‍ തന്റെ പഴയ ഹിറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നാണ് സിനിമ ലോകം പറയുന്നത് , അത് കാത്തിരിക്കുകയാണ് മലയാളം സിനിമ ലോകം .
                                             

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .