ഗ്രാമജീവിതത്തിന്റെ തുടിപ്പുകളുമായി വീണ്ടും സത്യന്‍ അന്തിക്കാട് കടന്നുവരുന്നു. മോഹന്‍ലാലാണ് നായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും ഗാനലേഖനവും ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജ ഭദ്രദീപം തെളിയിച്ചു. ഇളയരാജ ഈണമിട്ട് വയലാര്‍ ശരത്ചന്ദ്രവര്‍മ രചിച്ച നാലു ഗാനങ്ങള്‍ റെക്കോഡ് ചെയ്തു.
പാലക്കാടന്‍ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് ചലച്ചിത്രാവിഷ്‌കരണം നടത്തുന്നത്. 'വരവേല്പി'നുശേഷം സത്യന്‍ അന്തിക്കാട് വീണ്ടും പാലക്കാട്ടെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. പ്രധാനമായും അമ്മയും മകനും തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തിന്റെ കഥകൂടിയാണീ ചിത്രം.മലയാളത്തിന്റെ പ്രിയനായികയായിരുന്ന ഷീലയാണ് അമ്മയുടെ വേഷത്തില്‍. ഷീല ഈ ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിനൊപ്പം ഷീല അഭിനയിക്കുന്നത് ഇതാദ്യം. പത്മപ്രിയയാണ് മറ്റൊരു പ്രധാന നടി.
ബിജു മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതും ആദ്യം. ഇന്നസെന്റ്, മാമുക്കോയ, ചെമ്പില്‍ അശോകന്‍, കെ.പി.എ.സി. ലളിത എന്നിവരും നാടകരംഗത്തുനിന്ന് ഏതാനും അഭിനേതാക്കളും അഭിനയിക്കുന്നു.
രചന-സത്യന്‍ അന്തിക്കാട്. ഛായാഗ്രഹണം-വേണു. എഡിറ്റിങ്-കെ. രാജഗോപാല്‍. കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍. നിര്‍മാണ നിര്‍വഹണം-സേതു അടൂര്‍. ചിത്രം ആശിര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കും.
Thanks : Manthrubhumi

No comments:
Post a Comment