മലയാളിയുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ,2010ല്‍ അധികം വിജയചിത്രങ്ങളൊന്നും അവകാശപ്പെടാനില്ലാതിരുന്ന മോഹന്‍ലാല്‍ ഈ വര്‍ഷം വന്‍ തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ആരാധകപ്രീതി നേടിയ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ഒരുക്കുന്ന അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍.അഭിനയത്തികവിന്റെ മൂന്ന് പതിറ്റാണ്ടുകളില്‍ നിരവധി അംഗീകാരങ്ങളാണ് ഈ നടനെ തേടിയെത്തിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ലാലിന് ലഭിച്ചത്. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരവും ലാലിന് ലഭിച്ചു. 2001-ല്‍ പത്മശ്രീ നല്‍കിയാണ് രാജ്യം ഈ നടനപ്രതിഭയെ ആദരിച്ചത്. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചു.
സ്വാഭാവികാഭിനയത്തിലൂടെ ശ്രദ്ധേയനായ ലാലിന്റെ കഥാപാത്രങ്ങളില്‍ ഏറെയും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചതാണ്. നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. ആ അപൂര്‍വതയാണ് മോഹന്‍ലാലെന്ന് പറഞ്ഞ പ്രമുഖര്‍ പലരാണ്. അളന്നുമുറിച്ച ഹാസ്യമാണ് ഈ നടന്‍ അവതരിപ്പിക്കുക. കിലുക്കം, താളവട്ടം, ചിത്രം, പട്ടണപ്രവേശം അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. അഭിനയത്തികവിന് സാക്‍ഷ്യമായി ഭരതം, വാനപ്രസ്ഥം, തന്‍മാത്ര, രാജശില്‍പ്പി, അഹം, കിരീടം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളും. തമിഴിലും ഹിന്ദിയിലും ലാല്‍ തന്റെ അഭിനയപ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇനിയും എത്രയെത്രെ കഥാപാത്രങ്ങള്‍ ലാല്‍ അവിസ്മരണീയമാക്കാനിരിക്കുന്നു. ലാലത്തമുള്ള കഥാപാത്രങ്ങള്‍ക്കായി മലയാളി കാത്തിരിക്കുകയാണ്.
No comments:
Post a Comment