Breaking News ::
Thursday, September 16, 2010
കാണ്ഡഹാര്‍ ഡിസംബറില്‍
മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ 'കാണ്ഡഹാര്‍' ഡിസംബര്‍ 9ന് റിലീസ് ചെയ്യും. ഊട്ടി, ഡറാഡൂണ്‍, മുംബൈ, പുനെ എന്നീ ലൊക്കേഷനുകളിലായി വെറും 28 ദിവസം കൊണ്ടാണ് മേജര്‍ രവി കാണ്ഡഹാറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ലാല്‍ നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഗണേഷ് വെങ്കിട്ടരാമനുമാണ് മറ്റുപ്രധാന താരങ്ങള്‍. കാവേരി ഷാ, അനന്യ, സുമലത എന്നിവരും അഭിനയിച്ചിരിക്കുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ആണ് ചിത്രത്തിന്റെ പ്രമേയം. നൂറില്‍പ്പരം തിയറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്യാനാണ് മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള മാക്‌സ് ലാബിന്റെ തീരുമാനം.
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment