തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമാണ് ലാലിനെ നായകനാക്കി സമുദ്രക്കനി ഒരുക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഈ പ്രൊജക്ടിന്‍റെ ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
ശിക്കാറിന്‍റെ ഷൂട്ടിംഗ് സമയത്താണ് മോഹന്‍ലാലിനോട് സമുദ്രക്കനി ഒരു സബ്ജക്ട് പറയുന്നത്. ഇത് മലയാളത്തില്‍ ചെയ്യാമെന്നുള്ള സമുദ്രക്കനിയുടെ തീരുമാനത്തെ ലാല്‍ സ്വാഗതം ചെയ്യുകയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥാജോലികള്‍ ഉടന്‍ ആരംഭിക്കും. സമുദ്രക്കനിയുടെ തന്നെ തിരക്കഥയ്ക്ക് മലയാളത്തിലെ ഒരു പ്രശസ്ത തിരക്കഥാകൃത്ത് സംഭാഷണം രചിക്കുമെന്നാണ് അറിയുന്നത്.
No comments:
Post a Comment