കേരളത്തിന്‍റെ മൂന്നു ഭാഗങ്ങളില്‍ നിന്നെത്തിയ മൂന്ന് പുരുഷ കേസരികള്‍. ഗോവയിലെ ‘ചൈനാ ടൌണി’ലാണ് അവര്‍ ഒത്തുചേരുന്നത്. ചൈനക്കാരുടെ ഒരു കോളനിയായിരുന്നു അത്. കഞ്ചാവും തോക്കും ഗുണ്ടകളും ചൂതാട്ടക്കാരും മാഫിയയുമൊക്കെ ഭരിക്കുന്ന ഒരു പ്രദേശം. എന്തായാലും, നമ്മുടെ മൂന്നു പരാക്രമികള്‍ അവിടെയെത്തിയതോടെ ചിത്രമാകെ മാറി. ചിരിയുടെ ഒരു മാലപ്പടക്കത്തിന് അവിടെ തിരി കൊളുത്തപ്പെടുകയായിരുന്നു. മോഹന്‍ലാല്‍, ദിലീപ്, ജയറാം - നര്‍മ്മമുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അഗ്രഗണ്യരായ ഈ മൂന്നു താരങ്ങളും ‘ചൈനാ ടൌണ്‍’ എന്ന ചിത്രത്തില്‍ ഒന്നിക്കുകയാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൌണ്‍ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
Breaking News ::
Thursday, September 16, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment