റംസാന്‍ ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ശിക്കാര്‍ ഒന്നാമതെത്തി. എല്‍സമ്മ എന്ന ആണ്‍കുട്ടി മമ്മൂട്ടിയും അര്‍ജുനും ഒരുമിച്ച ബിഗ്ബഡ്‌ജറ്റ് ചിത്രം വന്ദേമാതരം എന്നീ സിനിമകളെയാണ് മോഹന്‍ലാലിന്റെ ശിക്കാര്‍ മറികടന്നത്.
റിലീസ് മുതല്‍ ശിക്കാറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തിയേറ്ററുകളിലും നിറഞ്ഞകാണികള്‍ക്ക് മുന്നിലാണ് ശിക്കാര്‍ പ്രദര്‍ശിക്കപ്പെടുന്നത്. 8 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ .ചിത്രം എപ്പോള്‍ തന്നെ മെഗാ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് . മോഹന്‍ലാലിന്റെയും സമുദ്രക്കനിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇതിന്റെ പ്ലസ് പോയിന്റ് .
എട്ടുകോടിയോളം രൂപ മുടക്കിയ വന്ദേമാതരം ബോക്സോഫീസില്‍ വമ്പന്‍ പരാജയമായി. തമിഴിലും മലയാളത്തിലും ഒരേസമയം ഇറങ്ങിയ ചിത്രമാണിത്. ഇതുവരെ മൂന്നുകോടിരൂപയാണ് വന്ദേമാതരത്തിന്റെ കളക്ഷന്‍. ഇതിനിടെ നിര്‍മാതാവ് ഹെന്‍റി കടുത്ത വിമര്‍ശനവുമായി മമ്മൂട്ടിക്കെതിരെ രംഗത്തെത്തിയതും വിവാദമായിരുന്നു.
മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരിയാണെന്നയിരുന്നു ഹെന്‍റിയുടം വിമര്‍ശനം. മമ്മൂട്ടിയുടെ മോശം അഭിനയംകൊണ്ട് പലസീനുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുമുഖ നായിക ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്ന എല്‍സമ്മ എന്ന പെണ്‍കുട്ടി ഭേദപ്പെട്ട് കളക്ഷന്‍ നേടുന്നുണ്ട്. വന്ദേമാതരത്തിനേക്കാള്‍ മികച്ച പ്രതിരകരണമാണ് എല്‍സമ്മയ്‌ക്ക് ലഭിക്കുന്നത്.
Breaking News ::
Friday, October 1, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
1 comment:
thanxxxxx.shikkar is megahit..
Post a Comment