Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Saturday, May 19, 2012

നവമാധ്യമരംഗത്തെ മത്സരങ്ങളും വെല്ലുവിളികളും അഭ്രപാളികളിലെത്തിക്കുകയാണ് 'റണ്‍ ബേബി റണ്‍ '.

               നവമാധ്യമരംഗത്തെ മത്സരങ്ങളും വെല്ലുവിളികളും അഭ്രപാളികളിലെത്തിക്കുകയാണ് 'റണ്‍ ബേബി റണ്‍'. മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഹ്യൂമറിന്റെ നിറവില്‍ ഒരു ത്രില്ലര്‍ എന്ന ലേബലിലാണ് അണിഞ്ഞൊരുങ്ങുന്നത്. സച്ചി-സേതു ടീമിലെ സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന റണ്‍ ബേബി റണില്‍ അമലാപോളാണ് നായിക. ബിജുമേനോന്‍, സായ്കുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍,സിദ്ധിക്ക്, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.പതിവു ജോഷിച്ചിത്രങ്ങളില്‍ നിന്ന് ഏറെ അകലം പ്രാപിക്കുന്ന ഈ സിനിമയിലെ അണിയറപ്രവര്‍ത്തകരില്‍ വലിയൊരു ഭാഗവും ജോഷിച്ചിത്രത്തില്‍ ആദ്യമായി സഹകരിക്കുന്നവരാണ്. 


                       സ്‌കൂപ്പുകള്‍ക്കും ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിക്കും വേണ്ടി സദാ അന്വേഷിച്ചു നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍, ഒരു ചാനലില്‍ നിന്ന് നല്ലൊരു ഓഫര്‍ ലഭിക്കുമ്പോള്‍ അതു വരെ പ്രവര്‍ത്തിച്ചിരുന്ന ചാനല്‍ വിട്ടെത്തുന്നു.ചിലര്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു. അത്തരം നിരവധി കാഴ്ചകള്‍ വരുന്ന മാധ്യമലോകമാണ് റണ്‍ ബേബി റണിലുളളത്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സി'നു ശേഷം ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അസാധാരണ സ്വഭാവത്തിനുടമയാണ് ക്യാമറാമാന്‍ വേണു.പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ തട്ടകം ഡല്‍ഹിയാണ്.
                 ഒരു മാധ്യമ സ്ഥാപനത്തിലും ജീവിതം തളച്ചിടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനാല്‍ ഫ്രീ ലാന്‍സ് സ്ട്രിങ്ങര്‍ ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ കണ്ടെത്തുന്ന വിഷ്വലുകള്‍ വന്‍ വില കൊടുത്താണ് ചാനല്‍ മാധ്യമലോകം വാങ്ങുന്നത്. പലപ്പോഴും ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഒരു വര്‍ഷം കൊണ്ടു സമ്പാദിക്കുന്ന തുക ഒറ്റ അസൈന്‍മെന്റിലൂടെ വേണു നേടും. ഒരു അസൈന്‍മെന്റിന് താനുമായി എപ്പോഴും അഭിപ്രായവ്യത്യാസമുളള ജേര്‍ണലിസ്റ്റിനൊപ്പം വേണുവിന് പോകേണ്ടി വരുന്നു. ആ യാത്രയ്ക്കിടെ സംഭവിക്കുന്ന ചില കാര്യങ്ങളാണ് റണ്‍ ബേബി റണിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്നത്. വേണുവായി മോഹന്‍ലാല്‍ വേഷമിടുന്നു. ചാനല്‍ ജേണലിസ്റ്റ് രേണുകയായി അമലാപോളാണ് സ്‌ക്രീനിലെത്തുന്നത്. 
                       
 റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ എലമെന്റ് എങ്ങനെയാണ് കിട്ടുന്നത്? 


                        ഈ ചിത്രത്തിന്റെ എലമെന്റ് കിട്ടുന്നത് ഒരു ഫിലിം ഫെസ്റ്റിവെലില്‍ കണ്ട ഇറാനിയന്‍ ഫിലിമിന്റെ സബ്‌ടൈറ്റില്‍ നിന്നാണ്. ആ സിനിമയുടെ മെറ്റീരിയലുമായി ഒരു ബന്ധവുമില്ലാത്ത ഡയലോഗിലെ ഒരു വാക്കാണ് ഈ സിനിമയിലേക്ക് ചിന്തിക്കാന്‍ പ്രേരണ നല്കിയത്. പ്രധാന കഥാപാത്രങ്ങളെ പെട്ടെന്ന് അതോടെ കിട്ടുകയായിരുന്നു. അവരുടെ ക്യാരക്ടെൈറസേഷന്‍ ,പ്രത്യേകതകള്‍ അതെല്ലാം പെട്ടെന്ന് പ്രോഗ്രസായി. വീണു കിട്ടുകയായിരുന്നുവെന്ന് പറയാം.


സച്ചി-സേതു ടീമില്‍ നിന്ന് സച്ചി സ്വതന്ത്രനായി ആദ്യമായി തിരക്കഥയെഴുതുമ്പോള്‍ ? 


                    ഞങ്ങള്‍ (സച്ചി-സേതു) റോബിന്‍ഹുഡ് ജോഷി സാറിനൊപ്പം ചെയ്യുമ്പോള്‍ തന്നെ റൈറ്റേഴ്‌സിന് ഇത്രയും കംഫര്‍ട്ടായ ഒരു സീനിയര്‍ ഡയറക്ടര്‍ വേറെ ഇല്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു പാട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്ത ആളായിട്ടും നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ അദ്ദേഹം സന്മനസ് കാണിച്ചിരുന്നു.ഒരു പുതിയ ചിന്തയുളള കഥ ഒരു മുതിര്‍ന്ന സംവിധായകരോട് പറയുമ്പോള്‍ അവര്‍ അത് എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക ഞങ്ങളെപ്പോലുളള പുതിയ ആള്‍ക്കാര്‍ക്കുണ്ടാവും.എന്നാല്‍ എത്ര പോസ്റ്റ് മോഡേണ്‍ രീതിയിലുളള കഥകള്‍ പറഞ്ഞാലും അത് നന്നായി കണ്‍സീവ് ചെയ്യുന്ന സംവിധായകനാണ് ജോഷിസാര്‍. നമ്മുടെ പല മുതിര്‍ന്ന സംവിധായകരും അത് കണ്‍സീവ് ചെയ്യുന്നതിനു പകരം തെറ്റായി കണ്‍സീവ് ചെയ്യുകയും നമ്മളിലെ ആത്മ വിശ്വാസം കെടുത്തുകയും ചെയ്യാറാണ് പതിവ് . ജോഷി സാറില്‍ നിന്ന് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ പുതിയ ആശയങ്ങളാണ് ഞങ്ങള്‍ക്ക് റോബിന്‍ഹുഡ് ചെയ്യുമ്പോള്‍ കിട്ടിയിരുന്നത്. അതു പോലെ ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു കഥയെഴുതുമ്പോഴും പുതിയആശയങ്ങള്‍ സാറില്‍ നിന്ന് കിട്ടുന്നു. ഞാന്‍ വളരെ കംഫര്‍ട്ടാണ്. 


ഛായാഗ്രാഹകന്‍ ആര്‍.ഡി.രാജശേഖര്‍ ഈ ചിത്രത്തില്‍ എത്തുമ്പോള്‍? 


                     ആര്‍ .ഡി.രാജശേഖര്‍ ജോഷിസാറിന്റെ വലിയ ഫാനാണ് . ജോഷി സാറിന്റെ ന്യൂ ഡല്‍ഹി മുതല്‍ എല്ലാ സിനിമകളും കാണുന്ന ഛായാഗ്രാഹകനാണ്. ജോഷി സാറിനൊപ്പം എപ്പോഴെങ്കിലും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തെ വിളിക്കുന്നത്. അതു പോലെ രാജശേഖറിന് ഏറ്റവും ഇഷ്ടമുളള നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചിത്രത്തില്‍ വര്‍ക്കു ചെയ്യാനും രാജശേഖര്‍ ആഗ്രഹിച്ചിരുന്നു. ഇത് രണ്ടും കൂടി അപ്രതീക്ഷിതമായി വന്നതിന്റെ ത്രില്ലിലാണ് ആ കലാകാരന്‍. ജോഷിസാറിന്റെ മകന്‍ അഭിലാഷാണ് രാജശേഖറുടെ പേര് സജസ്റ്റ് ചെയ്തത്.ഒരു പുതിയ കാഴ്ച ഈ ചിത്രത്തിന് ആവശ്യമാണ് .കഥ പറയുന്ന ദൃശ്യങ്ങള്‍ അതിനാല്‍ ഈ ചിത്രത്തില്‍ പ്രതീക്ഷിക്കാം. തന്റെ എല്ലാ പടങ്ങളും കാണുന്ന ആളാണ് രാജശേഖറെന്നത് ജോഷി സാറിന് അറിയില്ലായിരുന്നു.ഒരു തെലുങ്ക് പടത്തിന്റെ ഷെഡ്യൂള്‍ വരെ മാറ്റിയാണ് രാജശേഖരന്‍ ഈ ചിത്രത്തില്‍ വര്‍ക്കു ചെയ്യാന്‍ വന്നത്.


റണ്‍ ബേബി റണ്‍ ഒരുക്കുന്നവര്‍ .


ബാനര്‍-ഗ്യാലക്‌സി ഫിലിംസ്, നിര്‍മാണം -മിലന്‍ ജലീല്‍, സംവിധാനം- ജോഷി, കഥ-തിരക്കഥ-സംഭാഷണം-സച്ചി, ഛായാഗ്രഹണം-ആര്‍.ഡി.രാജശേഖര്‍, എഡിറ്റര്‍-ശ്യാം, കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍ ,സാബു പ്രവ്ദ, സംഗീതം-രതീഷ് വേഗ, ഗാനരചന-റഫീഖ് അഹമ്മദ്, വസ്ത്രാലങ്കാരം -പളനി, ചമയം- പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സെവന്‍ ആര്‍ട്‌സ് മോഹന്‍, പ്രൊ.എക്‌സിക്യുട്ടീവ്‌സ്-ജയന്‍,നന്ദു പൊതുവാള്‍,പ്രണവ്, വീഡിയോ മേക്കിങ്-അമീര്‍ താനൂര്‍.


ടി.എസ്. പ്രതീഷ്‌
കടപ്പാട് : മാതൃഭൂമി 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .