Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Tuesday, April 10, 2012

‘റണ്‍ ബേബി റണ്‍'- ഹിറ്റ്മേക്കര്‍ ജോഷി മോഹന്‍ലാല്‍ ചിത്രവുമായി വീണ്ടും സജീവമാകുന്നു.


                      ഹിറ്റ്മേക്കര്‍ ജോഷി വീണ്ടും സജീവമാകുന്നു. മോഹന്‍ലാല്‍ ചിത്രവുമായാണ് ജോഷിയുടെ വരവ്. ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ സച്ചി - സേതു ടീമിലെ സച്ചിയാണ്. ചിത്രത്തിന് പേര് - ‘റണ്‍ ബേബി റണ്‍’.മോഹന്‍ലാലിന് തെന്നിന്ത്യയിലെ പ്രശസ്ത നായിക അമല പോള്‍ ജോഡിയായി എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. കോമഡിയും ആക്ഷനും കുടുംബ പശ്ചാത്തലവുമെല്ലാമുള്ള ഒരു ത്രില്ലറാണ് റണ്‍ ബേബി റണ്‍.മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ടി വി ചാനല്‍ ക്യാമറാമാനായാണ് അഭിനയിക്കുന്നത്. അമല പോള്‍ ആ ചാനലിലെ സീനിയര്‍ എഡിറ്ററാകുന്നു. ഇവര്‍ തമ്മിലുള്ള രസകരമായ ബന്ധവും ഒരു പ്രത്യേക ദൌത്യത്തിലേക്ക് ഇവര്‍ ഒരുമിച്ചെത്തുന്നതുമാണ് സിനിമയുടെ ഹൈലൈറ്റ്.
                        സെവന്‍സിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി മാറിയ അമല പോള്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന കൊമേഴ്സ്യല്‍ ചിത്രമാണ് റണ്‍ ബേബി റണ്‍. മുമ്പ് നീലത്താമരയില്‍ ഒരു ചെറിയ വേഷത്തില്‍ അമല എത്തിയിരുന്നു. ഇതു നമ്മുടെ കഥ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ആകാശത്തിന്‍റെ നിറ’ത്തിലും നായിക അമലയാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .