ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന് 'ഗ്രാന്‍ഡ്മാസ്റ്റര്‍' എന്ന് പേരിട്ടു. മോഹന്‍ലാല്‍ നായകാനാകുന്ന ചിത്രത്തിന് ഇരുണ്ടനാഗരിക ജീവിതമാണ് പശ്ചാത്തലം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ലാലിന്റെ കഥാപാത്രം. മികച്ച ചെസ്സ് കളിക്കാരനാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞാണ് കക്ഷിയുടെ താമസം. ചെസ്സില്‍ എതിരാളിയെ വീഴ്ത്താന്‍ കൃത്യമായ കരുനീക്കങ്ങള്‍ നടത്തുന്നതില്‍ വിജയിക്കുന്ന കഥാപാത്രം പക്ഷേ ജീവിതത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെട്ടുകയാണ്. അലസ ജീവീതം നയിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് നിര്‍ണായക ഘട്ടത്തില്‍ ഒരാള്‍ കടന്നുവരുന്നു. ഇയാളുടെ രംഗപ്രവേശം ലാലിന്റെ കഥാപാത്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഒരു സുപ്രധാന ഘട്ടത്തില്‍ അതിസൂക്ഷ്മമായ കരുനീക്കങ്ങളിലൂടെ വലിയ ഒരു പ്രതിസന്ധിയെ എങ്ങനെ അയാള്‍തരണം ചെയ്യുന്നുവെന്നതുമാണ് സിനിമയുടെ പ്രമേയമെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി ഓണ്‍ലൈനോട് പറഞ്ഞു.
അഞ്ച് സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. ഇതില്‍ ഒരു വേഷം അവതരിപ്പിക്കുക മിക്കവാറും തമിഴ് നടി ആന്‍ഡ്രിയ ജര്‍മ്മിയയായിരിക്കും. 'ആന്ദ്രിയയോട് കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 80 ശതമാനവും അവര്‍ തന്നെയാകും ചിത്രത്തില്‍. കമലാഹസ്സന്റെ 'വിശ്വരൂപം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ഡേറ്റ് സംബന്ധമായ പ്രശ്‌നമുണ്ട്. എങ്കിലും കഥ ഇഷ്ടപ്പെട്ട അവര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന്' ഉണ്ണക്കൃഷ്ണന്‍ പറഞ്ഞു.മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് സ്ഥിരീകരണമായിട്ടില്ല. ദീപക് ദേവും ഗോപി സുന്ദറുമാണ് സംഗീതം വിഭാഗം കൈകാര്യം ചെയ്യുക. വിജയ് ഉലക്‌നാഥാണ് കാമറ. കലാ സംവിധാനം-ജോസഫ് നെല്ലിക്കല്‍. നവംബര്‍ അവസാന വാരം ചിത്രീകരണം തുടങ്ങും.
ഗ്രാന്‍ഡ് മാസ്റ്ററിലൂടെ വമ്പന്‍ പ്രോഡക്ഷന്‍ ബാനറായ യു.ടി.വി മലയാളത്തിലേക്കും എത്തുകയാണ്. 'മാടമ്പി'ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും വീണ്ടും കൈകോര്‍ക്കുകയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിലൂടെ.
No comments:
Post a Comment