Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Saturday, March 19, 2011

നാടിളക്കി മറിച്ച്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എത്തി

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്‌ വന്‍ വരവേല്‍പ്പ്‌. ആരാധകര്‍ മോഹന്‍ലാലിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പാലഭിഷേകത്തോടെയാണ്‌ ചിത്രത്തെ വരവേറ്റത്‌. കൊഴുപ്പു കൂട്ടാന്‍ ശിങ്കാരിമേളവും ഉണ്ടായിരുന്നു. ടിക്കറ്റിനായി വന്‍ ജനാവലി മണിക്കൂറുകള്‍ക്കു മുമ്പേ കാത്തിരിപ്പു തുടങ്ങി. ആദ്യ ഷോ 12 മണിക്ക്‌ ആരംഭിക്കും. തിയേറ്ററിനു പുറത്ത്‌ മോഹന്‍ലാലിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളാല്‍ അലങ്കരിച്ചിരിക്കുകയാണ്‌. ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് ചെയ്തിരിക്കുന്ന കേരളത്തിലെ തീയേറ്ററുകളിലെല്ലാം ഇതേ ആഘോഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മോഹന്‍‌ലാലിനൊപ്പം സുരേഷ്‌ഗോപി, ദിലീപ്‌, തമിഴ്‌ നടന്‍ ശരത്‌കുമാര്‍ എന്നിവര്‍ അണിചേരുന്ന ഈ മള്‍‌ട്ടി സ്റ്റാര്‍ ചിത്രം ചില്ലറ റെക്കോര്‍ഡുകളൊന്നുമല്ല ഇട്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം 170 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചെന്നൈയില്‍ ഏഴ് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മൊത്തം 300 പ്രിന്‍റുകള്‍ റിലീസ് ചെയ്യും. തിരുവനന്തപുരത്ത് മാത്രം ശ്രീകുമാര്‍, ന്യൂ, ശ്രീവൈശാഖ് എന്നിങ്ങനെ മൂന്ന് തീയേറ്ററുകളിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ മറ്റു ചാനലുകളുമായി മത്സരിച്ച് മൂന്ന് കോടി രൂപയുടെ വന്‍ തുകയ്ക്ക് ഏഷ്യാനെറ്റാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. മറ്റൊരു മള്‍‌ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി20-യെ സൂര്യ ടിവി 2.86 കോടിയ്ക്ക് വാങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടി - ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജ എന്ന സിനിമ ഏഷ്യാനെറ്റ് 2.60 കോടിയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഈ റെക്കോര്‍ഡുകളെല്ലാം ചാക്കില്‍ കെട്ടിയിരിക്കുകയാണ്.

അഞ്ച് കോടിയ്ക്ക് മേല്‍ ചെലവ് വന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവര്‍സീസ്, ഓഡിയോ റൈറ്റുകള്‍ എന്നിവ വിറ്റ വന്‍ തുക കണക്കാക്കുമ്പോള്‍ റിലീസിന് മുമ്പേ ക്രിസ്ത്യന്‍ ബ്രദേഴ്സ് ലാഭത്തിലാണ്. ഇനി പ്രേക്ഷകരുടെ വിധിയെഴുത്ത് മാത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് മുന്നിലുള്ളത്. ‘പൊരി ചാക്കു’ ആയി മോഹന്‍‌ലാല്‍ തകര്‍ത്ത് അഭിനയിക്കുകയാണെന്നാണ് തീയേറ്ററുകളില്‍ നിന്ന് മൊബൈല്‍ വഴി ആരാധകര്‍ ട്വീറ്റുന്നത്.

തീയേറ്ററില്‍ എത്തുമ്പോള്‍ ഉത്സവപ്രതീതിയായിരുന്നു. 'ലാലേട്ടന്‍ കീ ജയ്‌‌‌!' എന്ന് ഉത്സവാന്തരീക്ഷത്തില്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ മോഹന്‍‌ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിനെ വരവേറ്റത്. ജോഷിക്ക് ഒരു ഷേക്ക് ഹാന്‍ഡ്. സിബി - ഉദയകൃഷ്ണന്‍ ടീമിന് അഭിമാനിക്കാം- മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന ഒരു ചിത്രം ഒരുക്കിയതിന്. ‌സ്വതസിദ്ധമായ കരിസ്മയുമായി മോഹന്‍‌ലാലും അല്ലറച്ചില്ലറ തരികിട നമ്പറുകളുമായി ദിലീപും തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപിയും അരങ്ങുതകര്‍ക്കുമ്പോള്‍ തീയേറ്ററുകളില്‍ ആരാധകര്‍ ഇളകി മറിയാതിരിക്കുന്നതെങ്ങനെ?
സമകാലീന രാഷ്ട്രീയ അവസ്ഥകളെ സൂചിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. മൂന്നാറിലെ വ്യാജപട്ടയങ്ങളുടെയും ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെയും കഥ പറഞ്ഞുകൊണ്ട്... കുന്നേല്‍ കുമാരന്‍ തമ്പിക്ക് (വിജയരാഘവന്‍) മൂന്ന് മക്കളാണ്. രണ്ട് പേര്‍ ഫ്ലാറ്റും ബിസിനസുമൊക്കെയായി പോകുമ്പോള്‍ ഒരാള്‍ ഹരികൃഷ്ണന്‍ തമ്പിയെന്ന (ബിജു മേനോന്‍) ഐ‌പിഎസ്സുകാരനാണ്, ഒപ്പം സിറ്റി പൊലീസ് കമ്മിഷണറുമാണ്. കുന്നേല്‍ കുടുംബം ഒരു സ്ഥലത്തിന്റെ വ്യാജപ്പട്ടയം കരസ്ഥമാക്കാന്‍ തഹസീല്‍ദാറിന്റെ (കൊല്ലം തുളസി) സഹായം തേടുന്നു. കുന്നേല്‍ കുടുംബത്തിന്റെ പണക്കിലുക്കത്തില്‍ തഹസീല്‍ദാര്‍ സഹായിക്കാന്‍ സന്നദ്ധനായെങ്കിലും വില്ലേജ് ഓഫീസറായ തോമസ് പാലമറ്റത്തെ (ജഗതി) സ്വന്തം വശത്താക്കാന്‍ അവര്‍ക്ക് ആകുന്നില്ല. ഇവര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന ഫയല്‍ പൂഴ്ത്താന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ല.

ഇതിനിടെ, തോമസ് പാലമറ്റം കൊലചെയ്യപ്പെടുന്നു. പക്ഷേ ഇയാള്‍ ഫയലുകള്‍ ജ്യേഷ്ഠനായ വര്‍ഗീസ് മാപ്പിളയെ (സായികുമാര്‍) ഏല്‍പ്പിച്ചിരുന്നു. നീതിക്കും ധര്‍മ്മത്തിനും നിരക്കാത്ത ഒന്നും ചെയ്യാത്ത ഒരു റിട്ടേയര്‍ഡ് ക്യാപ്റ്റനാണ് വര്‍ഗീസ് മാപ്പിള. വര്‍ഗീസ് മാപ്പിളയുടെ കുടുംബ കഥ ഇങ്ങനെ: രണ്ട് ആണും ഒരു പെണ്ണും. മൂത്തയാള്‍ ക്രിസ്റ്റി (മോഹന്‍ലാല്‍). രണ്ടാമത്തയാള്‍ ജോജി (ദിലീപ്). ഇവര്‍ക്ക് രണ്ട് പേര്‍ക്കും വീട്ടില്‍ സ്ഥാനമില്ല. മൂത്തയാളെ എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന് കുറച്ച് സസ്പന്‍സ്. ചോരയുടെ മണം ഇഷ്ടപ്പെടുന്നയാളാണ് മൂത്തമകന്‍ എന്ന ഒരു സൂചന മാത്രം നല്‍കുന്നുണ്ട്.

രണ്ടാമത്തെയാളെ സെമിനാരി ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. പള്ളീലച്ചന്‍ ആകാന്‍ പഠിക്കുന്ന ജിജോക്ക് പക്ഷേ ദൈവവിളിയുണ്ടാകുന്നില്ല. പകരം ജിജോയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒരു പെണ്‍കുട്ടിയെ (കാവ്യ മാധവന്‍) പ്രണയിക്കാന്‍ കര്‍ത്താവ് അവനോട് ആവശ്യപ്പെടുന്നു. പ്രണയിനി ആഭ്യന്തര മന്ത്രിയുടെ (ദേവന്‍) മകളാണ് - മീനാക്ഷി. ലണ്ടനിലുള്ള ബന്ധുക്കള്‍ മീനാക്ഷിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നു. ജിജോയില്‍ നിന്ന് അകറ്റാന്‍ മീനാക്ഷിയെ തന്ത്രപൂര്‍വം കേരളത്തിലെത്തിക്കുന്നു. ജിജോയുടെ പാസ്പോര്‍ട്ട് മീനാക്ഷിയുടെ ബന്ധുക്കള്‍ കത്തിച്ചുകളയുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചു മീനാക്ഷി കിഡ്നാപ്പ് ചെയ്യപ്പെടുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .