എട്ടുവര്‍ഷത്തിനു മുമ്പ് പാതിവഴിയ്ക്ക് പിരിഞ്ഞ മോഹന്‍ലാലും വിദ്യാബാലനും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ കോമഡി ചിത്രത്തിലൂടെ വിദ്യ തന്റെ മാതൃഭാഷയില്‍ തിരിച്ചെത്തുകയാണ്. വിദ്യയുടെ ആഗ്രഹം പോലെതന്നെ ആദ്യ ചിത്രത്തിലെ നായകന്‍ തന്നെ ഇതിലും-മോഹന്‍ലാല്‍.
എട്ടുവര്‍ഷത്തിനു മുമ്പ് വിദ്യ അയ്യര്‍ എന്ന പരസ്യകലാകാരി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്തു തുടങ്ങിയ ചക്രത്തിലൂടെയായിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഇതില്‍ വിദ്യുയുടെ നായകന്‍. എന്നാല്‍ ഈ ചിത്രം പാതിവഴിയ്ക്ക് ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ മലയാളത്തിലെ വിദ്യയുടെ തുടക്കം കൈപ്പേറിയതായി. എന്നാല്‍ അതേ വിദ്യാ അയ്യര്‍ വിദ്യാബാലനായി 'പരിണിത'യിലൂടെ ബോളിവുഡിലെ തിളങ്ങുന്ന താരമായി. ഇപ്പോള്‍ ഹിന്ദിയിലെ മുന്‍ നിര നായികയാണ് വിദ്യ. ബോളിവുഡില്‍ പ്രധാന താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോഴും മലയാളത്തില്‍ നല്ലൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹമായിരുന്നു വിദ്യയ്ക്ക്. വീട്ടുകാരും ഇക്കാര്യത്തില്‍ നടിയെ നിര്‍ബന്ധിച്ചു. അങ്ങനെയാണ് മമ്മൂട്ടിയുടെ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിലേയ്ക്കു പരിഗണിക്കുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ ചിത്രവും നഷ്ടപ്പെട്ടു.ഒടുവില്‍, സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഉറുമിയില്‍ അതിഥിവേഷം ചെയ്തു കൊണ്ട് മലയാളത്തില്‍ തിരിച്ചെത്താന്‍ വിദ്യ തീരുമാനിച്ചു. എങ്കിലും നായികാ പദവി അപ്പോഴും ബാക്കിയായി. അങ്ങനെയിരിക്കെയാണ് പ്രിയന്‍-മോഹന്‍ലാല്‍ ചിത്രത്തിന്റെ ചര്‍ച്ച നടക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി വരാനുള്ള അവസരമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം മുകേഷും പുതിയ ചിത്രത്തില്‍ ആദ്യാവസാനം ഉണ്ടാവും എന്നാണു സൂചന. ഇവര്‍ക്കിടയിലേക്കെത്തുന്ന അജ്ഞാത സുന്ദരിയായാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നതത്രേ.

ഉറുമിക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം 'തേസ്' പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
No comments:
Post a Comment