മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ ഖാണ്ഡഹാര്‍ പ്രതിസന്ധികള്‍ ഒന്നൊന്നായി മറികടക്കുന്നു. റിലീസിംഗില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ വിജയിച്ച ഖാണ്ഡഹാറിന് മറ്റൊരു ഭാഗ്യം കൂടി. 1999ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചല്‍ സംഭവം പശ്‌ചാത്തലമാക്കിയാണ് ഖാണ്ഡഹാര്‍ ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ യാദൃശ്‌ചികമെന്ന് പറയട്ടെ, തെലുങ്കില്‍ ഇതേ കഥ നാഗാര്‍ജുനയെ നായകനാക്കി ഒരുക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ പേര് ഗഗനം. ഡിസംബര്‍ ഒമ്പതിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ഖാണ്ഡഹാറിനെ പ്രതിസന്ധിയിലാക്കി ഗഗനം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് മേജര്‍ രവിയും കൂട്ടരും അങ്കലാപ്പിലായത്.
ഖാണ്ഡഹാര്‍ ബഹുഭാഷ ചിത്രമാണ്. ഈയവസരത്തില്‍ ഗഗനം ആദ്യം റിലീസ് ചെയ്‌താല്‍ തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്യുന്ന ഖാണ്ഡഹാര്‍ കടുത്ത പ്രതിസന്ധി നേരിടുമായിരുന്നു. എന്നാല്‍ നാഗാര്‍ജുനയുടെ തന്നെ മറ്റൊരു ചിത്രം തൊട്ടടുത്ത് റിലീസ് ചെയ്യുന്നതിനെ തുടര്‍ന്ന് ഗഗനത്തിന്റെ റിലീസിംഗ് ജനുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു. നാഗാര്‍ജുനയുടെ രാഗദ എന്ന ചിത്രം ഡിസംബര്‍ 17ന് റിലീസ് ചെയ്യുന്നതിനാലാണ് ഗഗനത്തിന്റെ റിലീസിംഗ് മാറ്റിയത്. ഇത് ഏതായാലും ഖാണ്ഡഹാറിന് ശരിക്കും അനുഗ്രഹമായി മാറി. നേരത്തെ റിലീസിംഗുമായി ബന്ധപ്പെട്ട് ഖാണ്ഡഹാര്‍, ക്രിസ്‌ത്യന്‍ബ്രദേഴ്‌സ് നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പ്രശ്‌നം മോഹന്‍ലാല്‍ മുന്‍കൈയെടുത്താണ് പരിഹരിച്ചത്. അങ്ങനെ ഖാണ്ഡഹാര്‍ റിലീസിംഗ് ആദ്യമാക്കിയത് വന്‍വാര്‍ത്തയായിരുന്നു.
Breaking News ::
Thursday, November 11, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment