മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഒന്ന് സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രചാരണത്തിന് മമ്മൂട്ടി രംഗത്തിറങ്ങുമോ? ഈ രണ്ട് പേരും ഒരു ചിത്രത്തില്‍ ഒന്നിച്ച് അണിനിരക്കുന്നത് തന്നെ വലിയ വാര്‍ത്തയാകുന്ന മലയാള സിനിമയിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒരുമിക്കുന്ന സ്പിരിറ്റിന്റെ പ്രചാരണാര്‍ഥം മമ്മൂട്ടിയെ അണിനിരത്താനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. മനുഷ്യനില്‍ ആല്‍ക്കഹോളിന്റെ ഉപയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ്് ചിത്രത്തിന്റെ പ്രമേയം. മലയാളിയുടെ മദ്യാസക്തി വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഈ വിഷയം സിനിമയ്ക്ക് പശ്ചാത്തലമാക്കുകയാണ് പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിക്കും ശേഷം രഞ്ജിത്. സ്പിരിറ്റ് ജൂണ്‍ രണ്ടാം വാരമാകും പ്രദര്‍ശനത്തിനെത്തുക. നേരത്തെ ജൂണ്‍ ഏഴിന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 10 ദിവസം കൂട്ടി നീട്ടുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണപരിപാടികള്‍ക്കായിട്ടാണ് റിലീസ് നീട്ടിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും സ്പിരിറ്റിന്റെ പ്രചാരണാര്‍ഥം തയാറാക്കുന്ന പ്രമോ വീഡിയോയില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കാനാണ് അണിയറക്കാര്‍ നീക്കംനടത്തുന്നത്. യൂറോപ്പില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുന്ന മമ്മൂട്ടി ജൂണ്‍ അഞ്ചിന് മാത്രമേ തിരിച്ചെത്തൂ. വിദേശത്ത് നിന്ന് മമ്മൂട്ടി എത്തിയ ശേഷം താരവുമായി സംസാരിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമമായി എന്തെങ്കിലും പറയാനാകൂവെന്ന് സംവിധായകനോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. ചര്‍ച്ച ഫലവത്തായാല്‍ മലയാളത്തില്‍ ആദ്യ സംഭവമാകുമിത്. വോയ്‌സ് ഓവറിന്റെ കാര്യത്തില്‍ മലയാളത്തില്‍ ഇത് നേരത്ത നടന്നിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച പഴശ്ശിരാജയുടെ കഥാവിവരണം മോഹന്‍ലാലാണ് നടത്തിയത്. അതുപോലെ അമല്‍നീരദിന്റെ പൃഥ്വിരാജ് ചിത്രം അന്‍വറിന് മമ്മൂട്ടിയുടെ ശബ്ദമായിരുന്നു അവതരണം നടത്തിയത്.
Reported by Mathrubhumi
No comments:
Post a Comment