രഞ്ജിത് എന്ന സംവിധായകന്റെ കൈപ്പടത്തോട് വീണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ ചേര്‍ന്നുനില്‍ക്കുന്നു. മലയാളം കാത്തിരുന്ന കൂടിച്ചേരല്‍. ടീംസ്പിരിറ്റിന്റെ പഴയകാലം വീണ്ടെടുത്ത് രണ്ടുപ്രതിഭകള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുകയാണ്.വര്‍ഷങ്ങളുടെ ഇടവേഴയ്ക്കുശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് ടീം വരുന്നത് 'സ്പിരിറ്റു'മായാണ്. ആല്‍ക്കഹോളിന്റെ അടിയൊഴുക്കുകള്‍ തേടുന്ന സിനിമയ്ക്ക് വ്യാഴാഴ്ച തുടക്കമായി. കാക്കനാട് മേത്തര്‍വില്ലയില്‍ നടന്ന ചടങ്ങില്‍ പൃഥ്വിരാജ് സ്വിച്ച് ഓണ്‍നിര്‍വ്വഹിച്ചു. മാതൃഭൂമി സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. സംവിധായകരായ പത്മകുമാര്‍,ദീപന്‍,ബിപിന്‍പ്രഭാകര്‍,നടന്മാരായ നന്ദു,അനില്‍മുരളി ഹെഡ്ജ് ഇക്വിറ്റീസ് എം.ഡി.അലക്‌സ് കെ ബാബു,ബേബി മറൈന്‍ സി.ഇ.ഒ ജേക്കബ്ബ് കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്ന മോഹന്‍ലാലിന്റെ രംഗമാണ് രഞ്ജിത് ആദ്യം ചിത്രീകരിച്ചത്. രഘുനന്ദന്‍ എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. കനിഹയാണ് നായിക. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധു,തിലകന്‍,ലെന,കല്‍പ്പന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'സ്പിരിറ്റി'ന്റെ പ്രധാനലൊക്കേഷന്‍ കൊച്ചിയാണ്. ഛായാഗ്രാഹണം: വേണു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. യേശുദാസും വിജയ് യേശുദാസും ഗായത്രിയുമാണ് ഗായകര്‍. .
Breaking News ::
Monday, March 19, 2012
രഞ്ജിത് മോഹന്‍ലാല്‍ ടീം വീണ്ടും 'സ്‌പിരിറ്റി'ന് തുടക്കമായി

Labels:
Mohanlal Film News
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment