പരിഭവങ്ങളുടെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന 'സ്പിരിറ്റ'ില്‍ പ്രകാശ് രാജും കനിഹയും വേഷമിടുന്നു. കൊച്ചിയിലെത്തിയ പ്രകാശ് രാജ് സിനിമയുടെ കഥകേട്ട് ഇഷ്ടമായി കരാര്‍ ഒപ്പിട്ടു. മോഹന്‍ലാലുമായി ഒന്നിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് വെളിപ്പെടുത്തിയത്. 'ഒരു ഗ്യാപ്പിന് ശേഷം മലയാളത്തില്‍ ഒരു ചിത്രം ഫൈനലൈസ് ചെയ്തു. മോഹന്‍ലാല്‍ കനിഹ എന്നിവര്‍ക്കൊപ്പം ഒരു വേഷം ചെയ്യുന്നു, രഞ്ജിത്തിന്റെ സ്പിരിറ്റില്‍. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും'-പ്രകാശ് രാജിന്റെ വാക്കുകള്‍.
അഭിനയത്തിനൊപ്പം സംവിധായകന്റെ ദൗത്യം കൂടി ഏറ്റെടുത്ത 'ധോനി' എന്ന ചിത്രം പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്ത സന്തോഷത്തിനിടെയിലാണ് പുതിയ ചിത്രത്തിന് പ്രകാശ് രാജ് കരാര്‍ ഒപ്പിട്ടത്. പാണ്ടിപ്പട, അന്‍വര്‍, ഇലക്ട്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ പ്രകാശ് രാജിന് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് സ്പിരിറ്റിലും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സ്പിരിറ്റിന്റെ ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും. 2007 ല്‍ പുറത്തിറങ്ങിയ 'റോക്ക് ആന്‍ഡ് റോള'ായിരുന്നു രഞ്ജിത്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
No comments:
Post a Comment