മോഹന്‍ലാല്‍ ഇന്ത്യയിലെ മികച്ച നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ആ പ്രതിഭ കണ്ടിട്ടാണ് തമിഴില്‍ നിന്ന് മണിരത്നവും ഹിന്ദിയില്‍ നിന്ന് രാംഗോപാല്‍ വര്‍മ്മയുമൊക്കെ മോഹന്‍ലാലിനെ അവരുടെ ചിത്രങ്ങളില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ഏതൊരു സംവിധായകനും താല്പര്യം കാണും. ഇപ്പോഴിതാ തമിഴിലെ ഒരു പ്രശസ്ത സംവിധായകന്‍ മോഹന്‍ലാലിനെ നായകനാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ധനുഷിന്റെ സഹോദരനും ‘മയക്കം എന്ന‘ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശെല്‍വരാഘവനാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ തല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ മോഹന്‍ലാലിന്റെ ആരാധകനാണെന്നും അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ തത്പര്യമുണ്ടെന്നുമാണ് ശെല്‍വരാഘവന്‍ പറയുന്നത്. മോഹന്‍ലാലിന് പറ്റിയ ഒരു സബ്ജക്ട് കിട്ടിയാലുടന്‍ അദ്ദേഹത്തെക്കണ്ട് സംസാരിക്കാനാണ് ശെല്‍വരാഘവന്റെ തീരുമാനം.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ശെല്‍വരാഘവന്‍ തമിഴിലെ സൂപ്പര്‍ ഡയറക്ടറാണ്. ശെല്‍വരാഘവന്റെ തുള്ളുവതോ ഇളമൈ, കാതല്‍കൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ തമിഴ് സിനിമയെ മാറ്റത്തിന്റെ വഴിയിലേക്ക് നയിച്ച ചിത്രങ്ങളാണ്.
No comments:
Post a Comment