സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപെട്ടു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ്ങിനിടെയാണ് ലാല്‍ അപകടത്തില്‍ പെട്ടത്. സിനിമയിലെ നിര്‍ണായകമായ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ലാല്‍ ഓടിച്ചിരുന്ന ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ ബൈക്കില്‍ പിന്തുടരുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം.
അണിയറപ്രവര്‍ത്തകരെല്ലാം ഓടിയെത്തി ലാലിനെ പൊക്കിയെടുക്കുകയായിരുന്നു. ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് വേണ്ട എന്ന നിലപാടില്‍ ലാല്‍ ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കുകയായിരുന്നു. അപകടം നടന്ന് അരമണിക്കൂറിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.
Breaking News ::
Friday, September 16, 2011
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment