പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന് പേരിട്ടു. അറബിയും ഒട്ടകയും പി മാധവന്‍നായരും എന്നാണ് ചിത്രത്തിന്‍രെ പേര്. മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഉറുമിയ്ക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാളചിത്രമായിരിക്കും ഇത്. ശ്രീനിവാസനും ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഭാവന, ലക്ഷ്മിറായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ചിത്രം പതിവുപോലെ ഒരു കോമഡി ത്രില്ലര്‍ ആയിരിക്കും.ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഫെബ്രുവരി മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രിയന്റേതായിരിക്കുമെന്നാണ് സൂചന.ജാങ്കോ ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും അബുദാബിയില്‍ ആയിരിക്കും. മാര്‍ച്ച് ഒന്നിന് ചിത്രം ആരംഭിക്കും.രണ്ടര മണിക്കൂര്‍ നേരം ചിരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശനുള്ളത്.മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍രഹിതരായാണ് അഭിനയിക്കുന്നത്. ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍. എല്ലാം വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ ലാലും പ്രിയനും ഒരുമിച്ച ഏറ്റവുമവസാനത്തെ ചിത്രമായ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ വന്‍ പരാജയമായിരുന്നു. ശ്രീനിവാസനാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
കിലുക്കം പോലുള്ള മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ ഒറുക്കിയ കൂട്ടുകെട്ടിന്റേതായി അവസാനം ഇറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം, കാക്കക്കുയില്‍ പോലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല. പിന്നീട് ദിലീപിനെ നായകനാക്കി പ്രിയനൊരുക്കിയ വെട്ടവും വിജയം നേടിയില്ല.
No comments:
Post a Comment