മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളില്‍നിന്ന് ഒരു ഓലക്കൊട്ടക അതിന്റെ ആത്മകഥ പറഞ്ഞുതുടങ്ങുകയാണ്. 'ടാക്കീസ്' വടക്കുന്നാഥനുശേഷം മോഹന്‍ലാലും ഷാജൂണ്‍ കാര്യാലും ഒന്നിക്കുന്ന ചിത്രം. 'ശിക്കാറി'നുശേഷം മറ്റൊരു മോഹന്‍ലാല്‍ സിനിമയുടെ രചനയുമായി എസ്. സുരേഷ്ബാബു.
കേരളത്തിലെ ഗ്രാമങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'സി' ക്ലാസ് തിയേറ്ററുകളുടെ പശ്ചാത്തലത്തില്‍ സ്വത്വം നഷ്ടപ്പെടുന്ന ഒരു ഗ്രാമത്തിന്റെ, ജനതയുടെ കഥ പറയുകയാണ് 'ടാക്കീസ്'.
ടാക്കീസ് ഒരു പ്രതീകമാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമനന്മകളുടെ പ്രതീകം.
രാമന്‍തുരത്ത്, കൊച്ചി കായലിലെ ഒരു ഏകാന്തദ്വീപായിരുന്നു. പണ്ട് രാത്രി എട്ടരയുടെ ഹെയ്ല്‍മേരി ബോട്ട് വന്നു മടങ്ങിയാല്‍ രാമന്‍തുരത്ത് ഈ പ്രപഞ്ചത്തില്‍ ഒറ്റപ്പെടും. ഈ രാമന്‍തുരത്തിലാണ് 1961-ല്‍ സിലോണില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന ശിവശങ്കരന്‍ നായര്‍ ഒരു തിയേറ്റര്‍ തുടങ്ങുന്നത്. 'കമല ടാക്കീസ്' എന്നു പേരിട്ട തിയേറ്റര്‍ പിന്നെ രാമന്‍തുരുത്തുകാരുടെ ആത്മാവായി മാറുകയായിരുന്നു.
രാമന്‍തുരുത്തുകാരുടെ ഓണം, വിഷു, ക്രിസ്മസ്, വിവാഹങ്ങള്‍, പിറന്നാളുകള്‍ എല്ലാം ചെന്ന് അവസാനിക്കുന്നത് കമലാ ടാക്കീസിലായിരുന്നു.
സന്ധ്യമയങ്ങിയാല്‍ പണി കഴിഞ്ഞെത്തുന്ന രാമന്‍തുരത്തിലെ ആണുങ്ങള്‍ക്ക് പോഞ്ഞിക്കര ഷാപ്പ് ഒരു ഇടത്താവളമാണ്.
അവിടത്തെ ആഘോഷം കഴിഞ്ഞ് കണവന്മാര്‍ വീട്ടിലെത്താന്‍ വൈകുന്ന രാത്രികളില്‍ രാമന്‍തുരുത്തിലെ പെണ്ണുങ്ങള്‍ക്ക് കൂട്ടായി നസീറിന്റെയും സത്യന്റെയും മധുവിന്റെയും മധുരശബ്ദങ്ങളുണ്ടാവും.
കമലാ ടാക്കീസിലെ ഫസ്റ്റ് ഷോയുടെ ശബ്ദരേഖ കായല്‍കാറ്റിനൊപ്പം തുരുത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂട്ടിരുന്നു.
ഇങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കമലാ ടാക്കീസിന്റെ പഴയകാലവും പുതിയകാലവുമാണ് 'ടാക്കീസ്' പറയുന്നത്.
മോഹന്‍ലാല്‍ രണ്ടു കാലഘട്ടത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ട് ശക്തമായ കഥാപാത്രങ്ങളെയാണ് ടാക്കീസില്‍ അവതരിപ്പിക്കുന്നത്. അച്ഛന്‍ സിങ്കപ്പൂര്‍ റിട്ടേണ്‍ ശിവശങ്കരന്‍ നായരും മകന്‍ രവീന്ദ്രന്‍ നായരും.
ഇന്ന് ആര്‍ക്കും വേണ്ടാത്ത 'കമലാ ടാക്കീസ്' നടത്തിക്കൊണ്ടുപോകാന്‍ പാടുപെടുന്ന രവീന്ദ്രന്റെ ഓര്‍മകളില്‍, അമ്മ കമലയുടെ ഓര്‍മകളില്‍, തിയേറ്ററിനോടു ചേര്‍ന്ന് മുറുക്കാന്‍കട നടത്തുന്ന മേരിച്ചേടത്തിയുടെയും തലയാര്‍ സാറിന്റെയും ഓര്‍മകളിലാണ് ശിവശങ്കരന്‍നായര്‍ എന്ന അച്ഛന്‍ കഥാപാത്രം ഒരു മിത്തായി നിറയുന്നത്.
മോഹന്‍ലാലിനൊപ്പം ബിജുമേനോന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ബാബുനമ്പൂതിരി, പത്മപ്രിയ, സുമലത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ടാക്കീസില്‍ വിദ്യാസാഗര്‍ ഈണമിടുന്ന അഞ്ച് ഗാനങ്ങളാണുള്ളത്.അടുത്തവര്‍ഷത്തെ മോഹന്‍ലാലിന്റെ പ്രധാന പ്രൊജക്ടുകളിലൊന്നാണ് ടാക്കീസ്. USA ആസ്ഥാനമായ 'പെന്റാ വിഷന്‍' ആണ് ടാക്കീസ് നിര്‍മിക്കുന്നത്.
Breaking News ::
Tuesday, November 2, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment