സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഡ്രൈവിങ് ടെസ്റ്റിലും സൂപ്പര്‍ഹിറ്റ് ആയി. ആദ്യത്തെ ടെസ്റ്റില്‍ തന്നെ കടമ്പ കടന്നു. ലാലിന് ഇനി ദുബായില്‍ എത്തുമ്പോള്‍ സ്വന്തം കാര്‍ സ്വയം ഓടിക്കാം. യു.എ.ഇ. റസിഡന്‍സ് വിസയുള്ളവര്‍ക്ക് യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കിലേ ഇവിടെ വണ്ടി ഓടിക്കാന്‍ പറ്റൂ. സന്ദര്‍ശകരായി വരുന്നവര്‍ക്ക് ഇന്റനാഷണല്‍ ലൈസന്‍സ് റെന്റ്എ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ കഴിയും. സ്വന്തമായി വണ്ടി ഇവിടെ വാങ്ങണം എങ്കില്‍ യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം ആണ്. യു.എ.ഇ.യില്‍ ലൈസന്‍സ് കിട്ടുക എന്നത് ഐ.എ.എസ്. കിട്ടുന്നതിനു തുല്യം ആണെന്ന് ഒരു പറച്ചില്‍ ഉണ്ട്. അംഗീകൃത ഏജന്‍സി നടത്തുന്ന ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ ശേഷമേ ഇവിടെ ലൈസന്‍സ് നേടാന്‍ കഴിയൂ. ചില രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യു.എ.ഇ.യില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ലൈസന്‍സ് ഇവിടെ അംഗീകരിക്കപ്പെട്ടിട്ടില്ല.
മോഹന്‍ലാലിന് 1983 മുതല്‍ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടെങ്കിലും ഇവിടെ വീണ്ടും ടെസ്റ്റിന് വിധേയനാകേണ്ടിവന്നത് ഇന്ത്യന്‍ ലൈസന്‍സ് ഇവിടെ അംഗീകരിക്കപ്പെടാത്തതുകൊണ്ടാണ് ഇരുപതു മണിക്കൂര്‍ ആണ് ഡ്രൈവിങ് സ്‌കൂളില്‍ ലാല്‍ പരിശീലനം നേടിയത്. ആദ്യ ടെസ്റ്റില്‍ തന്നെ പാസ് ആകാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെ.
കാസനോവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംബന്ധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി ലാല്‍ ദുബായില്‍ തന്നെ യുണ്ട്. ഷൂട്ടിങ്ങിന് ഇടയില്‍ ആയിരുന്നു ടെസ്റ്റില്‍ ഹാജരായത്.
Breaking News ::
Monday, October 4, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment