ഏറെ കാലമായി മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു കാര്യമുണ്ട് ,സൂപ്പര്‍ താങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രം .ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍മാരായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്ത "ട്വന്റി ട്വന്റി " ആണ് അവസാനം ഇവര്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചത് .എന്നാല്‍ മറ്റു നടന്മാരും ഉള്ളത് കാരണം അത് ഫാന്‍സിനും പ്രേക്ഷകര്‍ക്കും വേണ്ടത്ര ആഘോഷിക്കാന്‍ വക നല്‍കിയില്ല. ഫാസില്‍ സംവിധാനം ചെയ്ത " ഹരികൃഷ്ണന്‍സ് " ആണ് സൂപ്പര്‍ താരങ്ങല്‍ അവസാനമായി ഒന്നിച്ചത് .അതിനിടെ ഹലോയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രവും മായാവിയിലെ മമ്മൂട്ടി യുടെ കഥാപാത്രവും ഒരുമിപ്പിച്ചു ഹലോ മായാവി എന്ന സിനിമ ചെയ്യാന്‍ റാഫിമെക്കർട്ടിന്‍ ടീം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു .എന്തോ കാരണത്താല്‍ അത് ഉപേക്ഷിക്കുകയാണ് ചെയ്തത് അത് പ്രേക്ഷകരെ നിരാശരാക്കി .
ഉദയ് ക്കൃഷ്ണ - സിബി കെ തോമസ് ടീം ആദ്യമായി സംവിധാനം ചെയ്യുന്ന " അരകള്ളന്‍ മുക്കാകള്ളന്‍ " എന്ന ചിത്രത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത് .
പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച " അരകള്ളന്‍ മുക്കാകള്ളന്‍ "എന്നാണ് ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെയും പേര്. സംവിധായകന്‍ തന്നെ തിരക്കഥ എഴുതുന്ന ഈ കോമഡി ത്രില്ലര്‍ ചിത്രം 2011 ലെ ഓണചിത്രമാണ്. ഈ സൂപ്പര്‍ താര ചിത്രത്തിന് മുന്‍കൈ എടുക്കന്നത് മമ്മൂട്ടിയാണ് .ഇപ്പോഴത്തെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രചന നിര്‍വഹിക്കുന്നത് ഉദയ് ക്കൃഷ്ണ - സിബി കെ തോമസ് ടീം ആണ് .ഇരുവരും സംവിധായകരാകുന്ന ആദ്യചിത്രമാണ് "അരക്കള്ളന്‍ മുക്കാല്‍കള്ളന്‍ ".മമ്മൂട്ടിയുടെ പ്ലേഹൌസായിരിക്കും ചിത്രം നിര്‍മ്മിക്കുക. വിതരണവും പ്ലേഹൌസ് തന്നെ.
No comments:
Post a Comment