വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സംഗീത് ശിവന്‍ ആദ്യം പ്ലാന്‍ ചെയ്തത്. എ ആര്‍ റഹ്‌മാന്‍ ആ ചിത്രത്തിന് സംഗീതം നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വന്‍ ചെലവു വരുന്ന ആ പദ്ധതി തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സംഗീത് ശിവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് അറിയുന്നത്.
സംഗീത് ശിവന്‍ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുകയാണ്. ‘ഭാസുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംഗീത് ശിവന്‍ തന്നെ നിര്‍വഹിക്കുമെന്ന് സൂചന.
‘ഭാസുരം’ ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും. നായിക തമിഴകത്തു നിന്നായിരിക്കുമെന്നും സൂചനയുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം, ഗാന്ധര്‍വ്വം എന്നീ ചിത്രങ്ങള്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്. റിലയന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.
No comments:
Post a Comment