ഇതൊരു മറുപടിയാണ്. വിമര്‍ശകര്‍ക്കും കല്ലെറിഞ്ഞവര്‍ക്കുമുള്ള മഹാനടന്‍റെ മറുപടി. ‘ശിക്കാര്‍’ എന്ന സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രമാണ്. ഈറ്റക്കാടിന്‍റെ കരുത്തും വന്യതയും ഉള്ളിലാവാഹിച്ച ബലരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടുന്നു. ശിക്കാര്‍ തിയേറ്ററുകളെ ഉത്സവത്തിമര്‍പ്പിലാക്കുന്നു. ഏറെക്കാലത്തിന് ശേഷം മലയാള സിനിമാലോകത്തിന് ഉണര്‍വ്വ് സമ്മാനിക്കുകയാണ് ശിക്കാര്‍. റിലീസായ എല്ലാ കേന്ദ്രങ്ങളിലും ഹൌസ്ഫുള്‍. ആയിരക്കണക്കിന് പ്രേക്ഷകര്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്ന കാഴ്ച. തിയേറ്ററുകള്‍ക്ക് മുന്നില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്ന പൊലീസുകാര്‍.റംസാന്‍ റിലീസുകളില്‍ ശിക്കാര്‍ ഒന്നാമത്. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഈ സിനിമ മാറുകയാണ്. എതിരഭിപ്രായമില്ലാത്ത വിജയമാണ് ശിക്കാര്‍ നേടുന്നത്. മമ്മൂട്ടിച്ചിത്രമായ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടുന്നുണ്ടെങ്കിലും ശിക്കാറിന്‍റെ പടയോട്ടത്തെ മറികടക്കാനാവില്ലെന്നാണ് സിനിമാ വിദഗ്ധരുടെ വിലയിരുത്തല്‍. മോഹന്‍ലാലിന്‍റെ തിരിച്ചു വരവായി ആണ് മോഹന്‍ലാല്‍ ഫാന്‍സും പ്രേക്ഷകരും ഈ ചിത്രത്തെ വിശേഷിപ്പിക്കുനത് . എന്തായാലും മോഹന്‍ലാലിന്‍റെ സിനിമകള്‍ തിരിച്ചുവരവിന്റെ സന്തോഷം ആഘോഷിക്കുകയന് മലയാളികള്‍ .കൂടുതല്‍ ഭാഗവും കാട്ടില്‍ ആണ് ഇതിന്റെ ചിത്രീകരണം .ഇന്റര്‍വെല്‍ മുതല്‍ സസ്പന്‍സ് നിറഞ്ഞ ഈ ചിത്രം 2010 ഒരു ബോക്സ് ഓഫീസ് ഹിറ്റിലേക്ക് നീങ്ങുകയാണ് .പത്മകുമാര്‍, മോഹന്‍ലാലിനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ശിക്കാര്‍ ഒരു വ്യത്യസ്തമായ കഥ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.ചിത്രത്തില്‍ ബലരാമന്‍ എന്ന അതിശക്തമായ പച്ചയായ മനുഷ്യനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.എസ്.സുരേഷ്ബാബുവാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.സ്‌നേഹ,അനന്യ,മൈഥിലി,എന്നിവര്‍ നായികാവേഷങ്ങളില്‍ എത്തുന്നു. യുവനടന്‍ കൈലാഷ് ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം സംപ്തംബര്‍ 10ന് തിയേറ്ററുകളിൽ എത്തി
Breaking News ::
Wednesday, August 4, 2010
Subscribe to:
Post Comments (Atom)
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .
ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് .
പഴശ്ശിരാജയ്ക്ക് ശേഷം ഒരു വമ്പന്‍ ഹിറ്റാണ് എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .
Labels
- Mohanlal Film News (24)
- Movies Wallpapers (1)
- Posters (1)
No comments:
Post a Comment