Latest News :*MohanlalOnly* ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട് .കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. .*MohanlalOnly* മോഹന്‍‌ലാലിനെ നായകനാക്കാന്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍‌വരാഘവന്‍ . *MohanlalOnly*മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ *MohanlalOnly*
Breaking News :: മോഹന്‍ലാലിനു സംസ്‌കൃതഭാരതി പുരസ്‌കാരം :::: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Saturday, May 12, 2012

ഹൌസ് ഫുള്‍ ആയി ‘ഗ്രാന്‍ഡ് മാസ്റ്റര്‍ ’ മുന്നോട്ട്

            മോഹന്‍ലാല്‍ ചിത്രമായ ‘ഗ്രാന്റ് മാസ്റ്റര്‍ ’ തിയേറ്ററുകളിലെത്തി. കുറ്റാന്വേഷണകഥകളുടെ സ്വഭാവത്തില്‍ കുറ്റമറ്റ ത്രില്ലര്‍ ഒരുക്കാന്‍ ഗ്രാന്റ് മാസ്റ്ററിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് സാധിച്ചെന്ന് ആദ്യദിനപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.ആഖ്യാനവേഗത്തില്‍ നിന്നകലാതെ കഥാന്ത്യം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്താന്‍ ഗ്രാന്‍ഡ് മാസ്റ്ററിന് സാധിച്ചു. കവര്‍ സ്റ്റോറി മുതല്‍ ത്രില്ലര്‍ വരെ പ്രചോദിത തിരരൂപങ്ങള്‍ കണ്ട് തിരക്കെഴുത്തില്‍ സിനിമയൊരുക്കിയ സംവിധായകന് കയ്യൊപ്പിടാവുന്ന ചിത്രമാകുന്നുണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍. ക്രൈം ത്രില്ലറുകളുടെ സാമ്പ്രദായിക കഥാഗതിയും ട്വിസ്‌ററുകളും പിന്തുടരാതെ പിഴവുകളില്ലാത്ത പുതിയ കഥപറച്ചിലിന്റെ സസ്‌പെന്‍സ് സമ്മാനിക്കുന്നുണ്ട്.പ്രായത്തെ ഉള്‍ക്കൊള്ളുന്ന കഥാപാത്രത്തെ സ്വീകരിച്ച് മാനറിസങ്ങളിലെ ആകര്‍ഷണത്തിനൊപ്പം ഐജി ചന്ദ്രശേഖറായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല നല്ല സിനിമയുടെ ആസ്വാദകര്‍ക്കും കലര്‍പ്പില്ലാത്ത കാഴ്ചയാകുന്നു ചിത്രം.കെട്ടിയാടലുകളില്‍ കാഴ്ച മറഞ്ഞ ആസ്വാദകര്‍ക്ക് തൃപ്തിയേകുന്ന ചിത്രം അവധിക്കാല മത്സരത്തില്‍ പിന്നിലാകില്ലെന്ന് ഉറപ്പാണ്.

                  
                    മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഒടുവില്‍ തീയറ്ററുകളിലെത്തിയിരിക്കുന്നു. ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളിലൊന്നായ യുടിവി മോഷന്‍ പിക്ചേഴ്സ് മലയാള സിനിമാ ലോകത്തേയ്ക്ക് വന്നിരിക്കുകയാണ്.ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രം പറയുന്നത് ഒരു പോലീസ്‌ സ്റ്റോറിയാണ്.പോലീസ്‌ കഥകള്‍ പറയുന്ന സിനിമകളില്‍ സാധാരണ കണ്ടു വരാറുള്ള നെടുങ്കന്‍ ഡയലോഗുകളും വിശ്വസനീയമല്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി കളം നിറയുന്ന സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് ഗ്രാന്‍ഡ്‌ മാസ്റ്ററിലെ ഐ ജി ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍.മാറി വരുന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് സ്വാഭാവികമായ അഭിനയ ശേഷിയുടെ പിന്‍ബലത്തോടെ തന്നിലെ നടനെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുകയാണ് മോഹന്‍ലാലെന്നു നിസ്സംശയം പറയാം.ഓരോ നിമിഷവും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ത്രില്ലറാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍.അനാവശ്യമായ ഗാനരംഗങ്ങളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല.ശത്രുവിന്‍റെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിയുന്ന ഐ ജി ചന്ദ്ര ശേഖറിനെ ചുറ്റിപറ്റി എ,ബി,സി,ഡി മാതൃകയിലുണ്ടാകുന്ന  കൊലപാതകമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.കൊലയാളി ചന്ദ്രശേഖറിനെ വെല്ലുവിളിക്കുന്നതോടെ ചിത്രത്തിനു നിഗൂഡതയുടെ ആവരണം കൈവരുന്നു.പതിഞ്ഞ താളത്തില്‍ തുടങ്ങി ഇന്റര്‍വല്‍ ആകുമ്പോഴേക്കും ചിത്രം ഒരു യദാര്‍ത്ഥ ത്രില്ലെര്‍ എന്തായിരിക്കണമെന്ന് കാണിച്ചു തരുന്നു.പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ക്ലൈമാക്സ് ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.
                       അടിത്തറയുള്ള ഒരു തിരക്കഥയും സംവിധാന മികവും ചിത്രത്തെ വ്യത്യസ്തമാക്കി അതോടൊപ്പം വളരെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ എന്ന നടന്‍റെ അവിസ്മരണീയ അഭിനയ ശേഷി പ്രകടമായ സിനിമ കൂടിയാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍.സൂപ്പര്‍ സ്റ്റാര്‍ പരിവേഷങ്ങളില്ലാതെ വളരെ അനായാസമായി മോഹന്‍ലാല്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നു.സാധാരണ കണ്ടു മടുത്ത പോലീസ്‌ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അലറി വിളികളില്ലാതെ സര്‍ഗാത്മകമായ രീതിയില്‍ മോഹന്‍ലാല്‍ പറയുന്ന നര്‍മ്മം നിറഞ്ഞു നില്‍ക്കുന്ന ഡയലോഗുകള്‍ തീയറ്ററില്‍ കൈയടി ഉയര്‍ത്തുന്നത് വ്യത്യസ്ത അനുഭവമായി.കുറച്ചു രംഗങ്ങളില്‍ മാത്രമേ ഉള്ളുവെങ്കിലും പ്രിയാമണിയുടെ കഥാപാത്രവും പ്രേക്ഷക മനസിലിടം നേടി.നരേന്‍,ജഗതി ശ്രീകുമാര്‍,അനൂപ്‌ മേനോന്‍ ,റോമ എന്നിവരെ കൂടാതെ ബാബുആന്‍റണിയുടെ ശക്തമായ തിരിച്ചു വരവിനും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ വേദിയാകുന്നു.മികച്ച വിഷ്വലുകള്‍,കൃത്യതയുള്ള എഡിറ്റിംഗ്,നിലവാരം പുലര്‍ത്തുന്ന ബാക്ക്ഗ്രൌണ്ട് സ്കോര്‍ തുടങ്ങിയവയും ചിത്രത്തിന്‍റെ പ്രത്യേകതകളാണ്.


Tuesday, April 10, 2012

‘റണ്‍ ബേബി റണ്‍'- ഹിറ്റ്മേക്കര്‍ ജോഷി മോഹന്‍ലാല്‍ ചിത്രവുമായി വീണ്ടും സജീവമാകുന്നു.


                      ഹിറ്റ്മേക്കര്‍ ജോഷി വീണ്ടും സജീവമാകുന്നു. മോഹന്‍ലാല്‍ ചിത്രവുമായാണ് ജോഷിയുടെ വരവ്. ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ സച്ചി - സേതു ടീമിലെ സച്ചിയാണ്. ചിത്രത്തിന് പേര് - ‘റണ്‍ ബേബി റണ്‍’.മോഹന്‍ലാലിന് തെന്നിന്ത്യയിലെ പ്രശസ്ത നായിക അമല പോള്‍ ജോഡിയായി എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. കോമഡിയും ആക്ഷനും കുടുംബ പശ്ചാത്തലവുമെല്ലാമുള്ള ഒരു ത്രില്ലറാണ് റണ്‍ ബേബി റണ്‍.മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ടി വി ചാനല്‍ ക്യാമറാമാനായാണ് അഭിനയിക്കുന്നത്. അമല പോള്‍ ആ ചാനലിലെ സീനിയര്‍ എഡിറ്ററാകുന്നു. ഇവര്‍ തമ്മിലുള്ള രസകരമായ ബന്ധവും ഒരു പ്രത്യേക ദൌത്യത്തിലേക്ക് ഇവര്‍ ഒരുമിച്ചെത്തുന്നതുമാണ് സിനിമയുടെ ഹൈലൈറ്റ്.
                        സെവന്‍സിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി മാറിയ അമല പോള്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന കൊമേഴ്സ്യല്‍ ചിത്രമാണ് റണ്‍ ബേബി റണ്‍. മുമ്പ് നീലത്താമരയില്‍ ഒരു ചെറിയ വേഷത്തില്‍ അമല എത്തിയിരുന്നു. ഇതു നമ്മുടെ കഥ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ആകാശത്തിന്‍റെ നിറ’ത്തിലും നായിക അമലയാണ്.

Thursday, March 22, 2012

മോഹന്‍ലാലിനെ കാണാന്‍ യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ വരുന്നു


                      തൈപ്പറമ്പില്‍ അശോകനെ വട്ടംചുറ്റിച്ച ഉണ്ണിക്കുട്ടനെ ആരും മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ യോദ്ധയിലെ റിംപോച്ചയെ അവതരിപ്പിച്ച സിദ്ധാര്‍ഥ് ലാമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു മുത്തശ്ശിക്കഥയിലെപ്പോലെ സിദാര്‍ഥിനെ കണ്ടെത്തിയ വാര്‍ത്ത മലയാളികള്‍ ഏറെ കൗതുകത്തോടെയാണ് കേട്ടത്. ഇതിന് പിന്നാലെ സിദാര്‍ഥിന്റെ വിവാഹവിശേഷവും മലയാളികള്‍ അറിഞ്ഞു.ഇപ്പോഴിതാ നീണ്ട 20വര്‍ഷത്തിനും ശേഷം ഉണ്ണിക്കുട്ടന്‍ തൈപ്പറമ്പില്‍ അശോകനെ കാണാനൊരുങ്ങുകയാണ്. ഇപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയില്‍ അഭിനയിക്കാനെത്തിയിരിക്കുകയാണ് സിദാര്‍ഥ്്. കേരളത്തില്‍ വച്ച് ലാലിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഈ നേപ്പാളി പയ്യന്‍.. .
                      യോദ്ധ ചിത്രീകരിച്ച 1991ലാണ് താന്‍ അവസാനമായി മോഹന്‍ലാലിനെ കണ്ടതെന്ന് നേപ്പാള്‍ സ്‌പോര്‍ട് കൗണ്‍സിലിലെ ഉദ്യോഗസ്ഥനായ സിദാര്‍ഥ് പറയുന്നു. ഇപ്പോള്‍ ഒരുപാടുകാലമായി. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ തന്റെ പിതാവ് ലാലുമായി രണ്ടുവര്‍ഷത്തിലൊരിയ്ക്കലെങ്കിലും കത്തുകളിലൂടെ പരിചയം പുതുക്കിയിരുന്നുവെന്ന് സിദാര്‍ഥ് ഓര്‍ക്കുന്നു. കേരളത്തിലെത്തി മോഹന്‍ലാലിനെ കാണമ്പോള്‍ തന്റെ സുഖാന്വേഷണം അറിയിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നു. യോദ്ധയ്ക്ക് ശേഷം ചെറിയ തോതിലെങ്കിലും സിദാര്‍ഥ് അഭിനയം തുടര്‍ന്നിരുന്നു. മൂന്ന് ഷോര്‍ട്ട് ഫിലിമുകളില്‍ ഇക്കാലത്ത് താന്‍ അഭിനയിച്ചു. ഇടവപ്പാതിയില്‍ ഇരട്ടവേഷത്തിലാണ് സിദാര്‍ഥ് പ്രത്യക്ഷപ്പെടുന്നത്.


കടപ്പാട്   : oneindia.in

Monday, March 19, 2012

രഞ്ജിത് മോഹന്‍ലാല്‍ ടീം വീണ്ടും 'സ്‌പിരിറ്റി'ന് തുടക്കമായി


                        രഞ്ജിത് എന്ന സംവിധായകന്റെ കൈപ്പടത്തോട് വീണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ ചേര്‍ന്നുനില്‍ക്കുന്നു. മലയാളം കാത്തിരുന്ന കൂടിച്ചേരല്‍. ടീംസ്പിരിറ്റിന്റെ പഴയകാലം വീണ്ടെടുത്ത് രണ്ടുപ്രതിഭകള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുകയാണ്.വര്‍ഷങ്ങളുടെ ഇടവേഴയ്ക്കുശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് ടീം വരുന്നത് 'സ്പിരിറ്റു'മായാണ്. ആല്‍ക്കഹോളിന്റെ അടിയൊഴുക്കുകള്‍ തേടുന്ന സിനിമയ്ക്ക് വ്യാഴാഴ്ച തുടക്കമായി. കാക്കനാട് മേത്തര്‍വില്ലയില്‍ നടന്ന ചടങ്ങില്‍ പൃഥ്വിരാജ് സ്വിച്ച് ഓണ്‍നിര്‍വ്വഹിച്ചു. മാതൃഭൂമി സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. സംവിധായകരായ പത്മകുമാര്‍,ദീപന്‍,ബിപിന്‍പ്രഭാകര്‍,നടന്മാരായ നന്ദു,അനില്‍മുരളി ഹെഡ്ജ് ഇക്വിറ്റീസ് എം.ഡി.അലക്‌സ് കെ ബാബു,ബേബി മറൈന്‍ സി.ഇ.ഒ ജേക്കബ്ബ് കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്ന മോഹന്‍ലാലിന്റെ രംഗമാണ് രഞ്ജിത് ആദ്യം ചിത്രീകരിച്ചത്. രഘുനന്ദന്‍ എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. കനിഹയാണ് നായിക. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധു,തിലകന്‍,ലെന,കല്‍പ്പന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'സ്പിരിറ്റി'ന്റെ പ്രധാനലൊക്കേഷന്‍ കൊച്ചിയാണ്. ഛായാഗ്രാഹണം: വേണു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. യേശുദാസും വിജയ് യേശുദാസും ഗായത്രിയുമാണ് ഗായകര്‍.  .


Saturday, February 25, 2012

കാസനോവ ജോഷിക്കും ഷാജി കൈലാസിനും ഇഷ്ടപ്പെട്ടു!


                          ‘കാസനോവ’എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ പടം മെഗാഹിറ്റാണ്. മലയാളത്തില്‍ ഇത്രയും ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമ വേറെയില്ലെന്നൊക്കെയാണ് അവകാശവാദം. എന്നാല്‍ സിനിമ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത് എന്നതാണ് സത്യം. സാധാരണ ജനങ്ങള്‍ക്ക് ദഹിക്കാനാകാത്ത സബ്‌ജക്ടും അസ്വാഭാവികമായ കഥാഗതിയുമൊക്കെയാണ് കാസനോവയ്ക്ക് തിരിച്ചടിയായത്. പക്ഷേ സംവിധായകന്‍ പറയുന്നത് - ‘മറ്റൊരു ഉദയനാണ് താരമോ ട്രാഫിക്കോ പ്രതീക്ഷിച്ചെത്തിയവര്‍ മാത്രമാണ് കാസനോവ കണ്ട് നിരാശരായത്’ എന്നാണ്.“മലയാളത്തില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ചെയ്ത ജോഷി സാറും ഷാജി കൈലാസ് സാ‍റും ചിത്രത്തേക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. അത്രയും അനുഭവ സമ്പത്തുള്ളവരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തമിഴ് സംവിധായകന്‍ ഷങ്കറും നടന്‍ വിക്രമും കാസനോവ കാണാന്‍ വരാമെന്ന് അറിയിച്ചിട്ടുണ്ട്” - റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

Friday, February 24, 2012

രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന 'സ്പിരിറ്റ'ില്‍ പ്രകാശ് രാജും കനിഹയും വേഷമിടുന്നു


           പരിഭവങ്ങളുടെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന 'സ്പിരിറ്റ'ില്‍ പ്രകാശ് രാജും കനിഹയും വേഷമിടുന്നു. കൊച്ചിയിലെത്തിയ പ്രകാശ് രാജ് സിനിമയുടെ കഥകേട്ട് ഇഷ്ടമായി കരാര്‍ ഒപ്പിട്ടു. മോഹന്‍ലാലുമായി ഒന്നിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് വെളിപ്പെടുത്തിയത്. 'ഒരു ഗ്യാപ്പിന് ശേഷം മലയാളത്തില്‍ ഒരു ചിത്രം ഫൈനലൈസ് ചെയ്തു. മോഹന്‍ലാല്‍ കനിഹ എന്നിവര്‍ക്കൊപ്പം ഒരു വേഷം ചെയ്യുന്നു, രഞ്ജിത്തിന്റെ സ്പിരിറ്റില്‍. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും'-പ്രകാശ് രാജിന്റെ വാക്കുകള്‍. 
                 അഭിനയത്തിനൊപ്പം സംവിധായകന്റെ ദൗത്യം കൂടി ഏറ്റെടുത്ത 'ധോനി' എന്ന ചിത്രം പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്ത സന്തോഷത്തിനിടെയിലാണ് പുതിയ ചിത്രത്തിന് പ്രകാശ് രാജ് കരാര്‍ ഒപ്പിട്ടത്. പാണ്ടിപ്പട, അന്‍വര്‍, ഇലക്ട്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ പ്രകാശ് രാജിന് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് സ്പിരിറ്റിലും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സ്പിരിറ്റിന്റെ ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും. 2007 ല്‍ പുറത്തിറങ്ങിയ 'റോക്ക് ആന്‍ഡ് റോള'ായിരുന്നു രഞ്ജിത്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

Related Posts Plugin for WordPress, Blogger...

ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു .


                 
                      ഒടുവില്‍ ഭീമന്‍ മോഹന്‍ലാല്‍ , "രണ്ടാമൂഴം " വരുന്നു . പഴശ്ശിരാജയ്ക്കുശേഷം എം.ടി.യും ഹരിഹരനും ഒന്നിക്കുന്ന 'രണ്ടാമൂഴ'ത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാല്‍ ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍ എന്ന കഥാപാത്രം . പക്ഷെ മമ്മൂട്ടി ആയിരിക്കും ഈ കഥാപാത്രം ചെയ്യുക എന്നായിരുന്നു ഗോസിപ്പുകള്‍ .ഗോസിപ്പുകള്‍ക്കെല്ലാം  വിരാമമിട്ടാണ് ഈ വാര്‍ത്ത എപ്പോള്‍ വന്നിരിക്കുന്നത് . 
             പഴശ്ശിരാജയ്ക്ക്  ശേഷം ഒരു വമ്പന്‍ ഹിറ്റാണ്  എം ടിയും , ഹരിഹരനും ,ഗോകുലം ഗോപാലനും ലക്ഷ്യമിടുന്നത് .മലയാളത്തിലെയും തമിഴിലെയും ഉള്‍പ്പെടെ വലിയൊരു താരനിര ഇതിലുണ്ടാകും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ജനവരിയില്‍ ആരംഭിക്കും. മോഹന്‍ലാലിനു ഒരു നല്ല അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത് . നാടകത്തില്‍ ഭീമന്‍ എന്നാ കഥാപാത്രം മോഹന്‍ലാല്‍ അനശ്വരമാക്കിയിരുന്നു. എന്തായാലും കാത്തിരിക്കാം .